ഹാഫിസ് മുഹമ്മദ് ഷാക്കി൪ അബ്റാരി അൽ ഖാസിമി പാണാവള്ളി
( ചീഫ് ഇമാം, കുഞ്ഞിപ്പള്ളി ജുമുഅ മസ്ജിദ് കണ്ണൂർ )
ലോകത്താകമാനം കോവിഡ്-19 എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ രണ്ടാമത്തെ പെരുന്നാളാണ് നാം ആഘോഷിക്കുന്നത്. കഴിഞ്ഞ ഈദുൽഫിത്തർ നാം ആഘോഷിക്കുന്ന വേളയിൽ പള്ളികളൊക്കെ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ ഈ ബലിപെരുന്നാൾ സുദിനത്തിൽ പടച്ചവന്റെ അനുഗ്രഹം കൊണ്ട് പള്ളികളൊക്കെ തുറക്കപ്പെട്ടു. പരിമിതമായ ആളുകളെ കൊണ്ടാണെങ്കിലും നിസ്കാരം നിർവഹിക്കാൻ കഴിഞ്ഞുവെന്നത് നമ്മുടെ എല്ലാവരുടെയും മനം കുളിർപ്പിക്കുന്ന കാര്യമാണ്.
പരിശുദ്ധ ഹറമുകൾ സാധാരണ ജനലക്ഷങ്ങളെ കൊണ്ട് സജീവമാകാറുണ്ട് എന്നാൽ ഇപ്രാവശ്യം മുൻവർഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്ഥമാണെങ്കിലും ഹജ്ജിൻറെ അമലുകൾ ഭംഗിയായി നടക്കുന്നു എന്നതും ഹറമുകൾ സജീവമാണ് എന്നതും നമ്മുടെ മനസ്സിനെ ഏറെ പുളകംകൊള്ളിക്കുന്നു.
മഹാമാരിയിൽ നിന്നും
ഇതുവരെ നമ്മെ രക്ഷിച്ച പടച്ചവനോട് വരും ദിനങ്ങളിലും സംരക്ഷണമേകാൻ ആത്മാർത്ഥമായി അർത്ഥിക്കേണ്ടതുണ്ട്. അല്ലാഹു നമ്മെ എല്ലാവരെയും അവന്റെ പ്രത്യേകമായ സംരക്ഷണത്തിൽ ആക്കട്ടെ!
🌹🌹🌹🌹🌹
എല്ലാവർക്കും എന്റെ ബലിപെരുന്നാൾ ആശംസകൾ🌹🌹🌹