Headlines
Loading...
കാസര്‍കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എമ്മില്‍ തീപിടുത്തം

കാസര്‍കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എമ്മില്‍ തീപിടുത്തം

കാസര്‍കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എമ്മില്‍ തീപിടുത്തം. ബുധനാഴ്ച രാവിലെ 7.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാസര്‍കോട് കറന്തക്കാട് അശ്വിനിനഗറിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എമ്മിലാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. തീപിടിച്ചതിനെ തുടര്‍ന്ന് എ.ടി.എം യന്ത്രത്തിന് ഭാഗികമായി കേടുപാട് സംഭവിച്ചു. വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.