Headlines
Loading...
വിദ്യാർഥികളെ അനുമോദിച്ചു

വിദ്യാർഥികളെ അനുമോദിച്ചു


എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എംഎസ്എഫ് പാക്യാര ശാഖ അനുമോദിച്ചു.എസ്എസ്എൽസി പരീക്ഷയിൽ നാട്ടിൽ നിന്നും  ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെയും എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർത്ഥിനിയ്ക്കും നാട്ടിൽ നിന്നും ഖുർആൻ  മനഃപാഠമാക്കിയ ഹാഫിള്   വിദ്യാർത്ഥിക്കും എംഎസ്എഫ് പാക്യാര  ശാഖ കമിറ്റി മൊമെന്റോയും ക്യാഷ് അവാർഡും നൽകി  അനുമോദിച്ചു.
പാക്യാര  മുസ്ലിംലീഗ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച പരിപാടി മുസ്ലിംലീഗ് ശാഖ പ്രസിഡെന്റ്  ഹാഷിംപാക്യാര ഉത്ഘാടനം ചെയ്തു    
വിജയിച്ച വിദ്യാർഥികൾക്കുള്ള സ്നേഹ ഉപഹാരം   പഞ്ചായത്ത്  സെക്രട്ടറി  സുബൈർകേരള 
എല്ലാ വിഷയത്തിലും A+ നേടിയ ഫാത്തിമത്ത് നിഹാല എന്ന വിദ്യാർത്ഥിനിക്ക്   നൽകി കൊണ്ട് നിർവഹിച്ചു.
യൂത്ത് ലീഗ്  ശാഖ ജനറൽ സെക്രട്ടറി പികെ മുഹമ്മദ് ‌ഹാഫിള് ശാഹിദിന് ക്യാഷ് അവാർഡും മെമൊന്റെയും നൽകി ആദരിച്ചു.
തുടർന്ന്  ഉന്നതവിജയം കരസ്ഥമാക്കിയ  വിദ്യാർത്ഥികൾക്ക്   എംഎസ്എഫ് ശാഖ  നേതാക്കളായ എസ്എ നിഹാൽ,അറഫാത്ത്,  മുഹമ്മദ് കെഎ തുടങ്ങിയവർ സ്നേഹ  ഉപഹാരം നൽകി. 
പരിപാടിക്ക് ഹാഫിള് ശാഹിദ് പ്രാർത്ഥന നിർവഹിച്ചു.   എംഎസ്എഫ്  പാക്യാര ശാഖ ജനറൽ സെക്രട്ടറി  അറഫാത്ത്  സ്വാഗതം പറഞ്ഞു.പ്രസിഡെന്റ് എസ്എനിഹാൽ അദ്യക്ഷത വഹിച്ചു മുസ്ലിംലീഗ് ശാഖ ജനറൽസെക്രട്ടറി ബഷീർപാക്യാര,യൂത്ത് ലീഗ് വർക്കിങ് പ്രസിഡന്റ്‌ ഷെഫീഖ്റഹ്മാൻ,വൈസ് പ്രസിഡെന്റ്  ഹൈദർഅലിപാക്യാര, വർക്കിങ്സെക്രട്ടറി റാസിഖ്റാപ്പി, ജോയിൻസെക്രട്ടറി അബ്ദുള്ള ആലി,എംഎസ്എഫ്  ശാഖ ട്രഷറർ മുഹമ്മദ്  ജോയിൻസെക്രട്ടറി  സഫ്വാൻ തുടങ്ങിയവർ   സംബന്ധിച്ചു