Headlines
Loading...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കളിയിക്കാവിള സ്വദേശി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കളിയിക്കാവിള സ്വദേശി

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്. വൃക്കരോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കോവിഡ് പരിശോധന നടത്തിയത്.  ഇത് സംസ്ഥാനത്തെ 43ാമത്തെ കോവിഡ് മരണമാണ്