Headlines
Loading...
ഇന്ന് കാസർകോട് ജില്ലയിൽ സമ്പർക്കത്തിലൂടെ 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് കാസർകോട് ജില്ലയിൽ സമ്പർക്കത്തിലൂടെ 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു


കാസർകോട്: സംസ്ഥാനത്ത് ഞായറാഴ്ച 812 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 629 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 43 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 203 പേർക്കും, എറണാകുളം ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 70 പേർക്കും, കൊല്ലം ജില്ലയിലെ 61 പേർക്കും, കാസർഗോഡ് ജില്ലയിലെ 48 പേർക്കും, ആലപ്പുഴ ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 28 പേർക്കും, തൃശൂർ ജില്ലയിലെ 27 പേർക്കും, കോഴിക്കോട് ജില്ലയിലെ 26 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, കോട്ടയം ജില്ലയിലെ 12 പേർക്കും, മലപ്പുറം ജില്ലയിലെ 10 പേർക്കും, കണ്ണൂർ ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.