covid update
ചട്ടഞ്ചാലിലെ ടാറ്റ ആശുപത്രി കൺസ്ട്രക്ഷൻ മാനേജർക്കു പിന്നാലെ 3 തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചു
കാസര്‍കോട് നിര്‍മാണം അന്തിമ ഘട്ടത്തില്‍ എത്തിയ ടാറ്റ കോവിഡ് ആശുപത്രിയിലെ 3 തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറീസ സ്വദേശികളാണ് മൂന്നു പേരും. ഞായാറാഴ്ച തെലങ്കാന സ്വദേശിയായ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പടെ 60 പേര്‍ സ്ഥലത്ത് ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 15 പേര്‍ ടാറ്റയുടെ തൊഴിലാളികളും, മറ്റുള്ളവര്‍ പ്രാദേശിക തലത്തില്‍ നിന്നും കണ്ടെത്തിയവരുമാണ്.
ശരീര വേദനയെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്നാണ് കണ്‍സ്ടക്ഷന്‍ മാനേജര്‍ക്ക്
രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയുടെ നിര്‍മ്മാണ സാമഗ്രികള്‍ ഗുജറാത്ത്, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടു വന്നിരുന്നത്. ലോറികളില്‍ എത്തിക്കുകയാണ് പതിവ്.ഇവിടെ കൂടുതല്‍ പേരില്‍ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.