Headlines
Loading...
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാത്രി 12 മണി മുതൽ സി ആർ പി സി 144 പ്രകാരം ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാത്രി 12 മണി മുതൽ സി ആർ പി സി 144 പ്രകാരം ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസറഗോഡ് ജില്ലയിൽ കൊറോണ വൈറസ് (കോവിഡ് 19) വ്യാപിക്കുന്ന
പശ്ചാത്തലത്തിൽ  കാസറഗോഡ് ജില്ലാ മജിസ്ട്രേറ്റ് & ജില്ലാ കളക്ടറായ ഡോ.ഡി സജിത്
ബാബു ഐ എ എസ് എന്ന ഞാൻ ക്രിമിനൽ നടപടി നിയമ സംഹിത 1973 വകുപ്പ് 144 പ്രകാരം
എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് 29/07/2020 രാത്രി 12.00 മണി മുതൽ ഇനി ഒരു
ഉത്തരവുണ്ടാകുന്നതുവരെ കാസറഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ
താഴെ പറയുന്ന പ്രവർത്തികൾ നിരോധിച്ചുക്കൊണ്ട് ഇതിനാൽ ഉത്തരവാകുന്നു.

1)എല്ലാ ആഭ്യന്തര ഓട്ടോ ടാക്സി എന്നീ പൊതുഗതാഗത സംവിധാനങ്ങളും

2) പൊതു ഇടങ്ങളിലുളള കൂട്ടംചേരലുകൾ

3.)പൊതു ഇടങ്ങളിലേക്കുളള അനാവശ്യയാത്രകൾ

4)മേൽ പോലീസ് സ്റ്റേഷൻ 
പരിധിയിലെ കടകൾ എല്ലാ ദിവസവും രാവിലെ 11 മണി മുതൽ
5 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. എന്നാൽ കണ്ടെയ്ൻമെൻ്റ്
സോണുകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ
രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളു. 

5)സാനിറ്റൈസർ  , മാസ്ക്, 2 മീറ്റർ ശാരീരിക അകലം എന്നിവ കർശമനായി നടപ്പിൽ
വരുത്തേണ്ടതാണ്. 

ഇന്നേ ദിവസം 29/07/2020 ന് കാസറഗോഡ് ജില്ലാ മജിസ്ട്രേറ്റ് & ജില്ലാ കളക്ടർ പുറപ്പെടുവിച്ചത്