
കേരളത്തിൽ ഇന്ന് 2 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു: കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് വന്നവർക്കാണ് രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിദേശത്തുനിന്ന് കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ എറണാകുളത്തുമാണ്.
ഏഴാം തീയതി ദുബായില്‍ നിന്ന് കോഴിക്കോട്ട് എത്തിയ വിമാനത്തിലും അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം, ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. ഇതുവരെ 505 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 23,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ തുടരുന്നത്. ഇതില്‍ 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
