Headlines
Loading...
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ കീഴിലുള്ള   ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ കീഴിലുള്ള ധനസഹായത്തിന് അപേക്ഷിക്കാം


കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ കീഴിലുള്ള കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി,  കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ്, കേരള ഗാര്‍ഹിക തൊഴിലാളി, കേരള അലക്ക് തൊഴിലാളി , കേരള പാചക തൊഴിലാളി, കേരള ക്ഷേത്ര ജീവനക്കാര്‍ എന്നീ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ള 1000 രൂപ ധനസഹായത്തിന്  അപേക്ഷ ക്ഷണിച്ചു.അപേക്ഷയോടൊപ്പം പദ്ധതിയുടെ അംഗത്വകാര്‍ഡ്, പദ്ധതിയുടെ പാസ് ബുക്ക്,ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, അവസാന അംശദായം ഒടുക്കിയ രസീത് എന്നിവയുടെ പകര്‍പ്പും മൊബൈല്‍ നമ്പറും, മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും ഉള്‍ക്കൊള്ളിച്ച് വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി  മെയ് 31 നകം നേരിട്ടോ , knrksuwssb2020@gmail.com  എന്ന ഇമെയിയിലോ, തപാലിലോ അപേക്ഷ അയക്കണം. ഫോണ്‍ നമ്പര്‍ 8281602701,8129189690