kerala
പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി police headquarters
പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. (lady police officer was molested by a colleague at the police headquarters)
ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍. സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്ട്രബിളാണ് പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ 16-ാം തിയതി ഇവര്‍ക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി