kerala
നവീൻ ബാബുവിന്റെ മരണം; കാസർഗോഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നാളെ പണിമുടക്കും strike
കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നാളെ പണിമുടക്കും. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നടപടി ആവശ്യപ്പെട്ടാണ് സമരം. എല്ലാ സംഘടനകളും സമരത്തിൽ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ വൻ രോക്ഷമാണ് കണ്ണൂർ ജില്ലയിൽ ഉയർന്നത്.
പി പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Also: ‘എഡിഎം നവീൻ ബാബു നല്ല ഉദ്യോഗസ്ഥൻ’; പി.പി ദിവ്യയെ തള്ളി സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി
നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്നലെ പി പി ദിവ്യയുടെ വിമർശനം