national
ക്രെഡിറ്റ് കാർഡിൽ റിവാർഡുകൾ കുറയും; ട്രെയിൻ ടിക്കറ്റ് ബുക്കിങിൽ മാറ്റം; നവംബറിലെ സാമ്പത്തിക മാറ്റങ്ങൾക്ക് ഒരുങ്ങിക്കോളൂ national
ഓരോ മാസത്തെയും പോലെ നവംബറിലും കാത്തിരിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങളാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവയിലെ നിയന്ത്രണങ്ങൾ, റെയിൽലെ ടിക്കറ്റ് ബുക്കിങിലെ നിയമങ്ങൾ, ബാങ്ക് അവധികൾ എന്നിങ്ങനെ സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങൾ നവംബറിൽ ഒരുങ്ങുകയാണ്. ഇവ ഏതെല്ലാമെന്ന് നോക്കാം
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഫീസ് ഘടനയിൽ മാറ്റങ്ങൾ വരുത്തുകയും നിരവധി ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡുകൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാന്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ മുന്‍ പാദത്തില്‍ 75,000 രൂപ ഉപയോഗിക്കണം.
ഉദാഹരണമായി ഒക്ടോബര്‍– ഡിസംബര്‍ പാദത്തില്‍ 75,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കിയ ഉപഭോക്താക്കള്‍ക്ക് ജനുവരി–മാര്‍ച്ച് പാദത്തില്‍ ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാം. ഇന്‍ഷൂറന്‍സ്, യൂട്ടിലിറ്റി ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിക്കാനുള്ള ചെലവാക്കല്‍ പരിധിയും ഉയര്‍ത്തി. മാറ്റങ്ങള്‍ 2024 നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും.
റെയില്‍വെ ടിക്കറ്റ് ബുക്കിങ്
ഇന്ത്യന്‍ റെയില്‍വെ ട്രെയിന്‍ ടിക്കറ്റ് അഡ്വാന്‍സ് റിസര്‍വേഷന്‍ പിരിയഡ് കുറച്ചു. നേരത്തെ 120 ദിവസം മുന്‍പ് വരെ യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത് ഇനി മുതല്‍ 60 ദിവസം മുന്‍പ് വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ബാങ്ക് അവധി
ഉത്സവങ്ങൾ, പൊതു അവധികൾ, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ കാരണം വിവിധ സംസ്ഥാനങ്ങളിലായി നവംബറില്‍ 13 ദിവസമാണ് ബാങ്ക് അവധി. എന്നാല്‍ കേരളത്തില്‍ ഇത്തവണ വാരാന്ത്യ അവധികളല്ലാതെ ബാങ്കുകള്‍ക്ക് മറ്റു അവധികളില്ല.
രണ്ടും നാലും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്. ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനവും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം."ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഫീസ് ഘടനയിൽ മാറ്റങ്ങൾ വരുത്തുകയും നിരവധി ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡുകൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാന്‍ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ മുന്‍ പാദത്തില്‍ 75,000 രൂപ ഉപയോഗിക്കണം.
ഉദാഹരണമായി ഒക്ടോബര്‍– ഡിസംബര്‍ പാദത്തില്‍ 75,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കിയ ഉപഭോക്താക്കള്‍ക്ക് ജനുവരി–മാര്‍ച്ച് പാദത്തില്‍ ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാം. ഇന്‍ഷൂറന്‍സ്, യൂട്ടിലിറ്റി ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിക്കാനുള്ള ചെലവാക്കല്‍ പരിധിയും ഉയര്‍ത്തി. മാറ്റങ്ങള്‍ 2024 നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും.
റെയില്‍വെ ടിക്കറ്റ് ബുക്കിങ്
ഇന്ത്യന്‍ റെയില്‍വെ ട്രെയിന്‍ ടിക്കറ്റ് അഡ്വാന്‍സ് റിസര്‍വേഷന്‍ പിരിയഡ് കുറച്ചു. നേരത്തെ 120 ദിവസം മുന്‍പ് വരെ യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത് ഇനി മുതല്‍ 60 ദിവസം മുന്‍പ് വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ബാങ്ക് അവധി
ഉത്സവങ്ങൾ, പൊതു അവധികൾ, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ കാരണം വിവിധ സംസ്ഥാനങ്ങളിലായി നവംബറില്‍ 13 ദിവസമാണ് ബാങ്ക് അവധി. എന്നാല്‍ കേരളത്തില്‍ ഇത്തവണ വാരാന്ത്യ അവധികളല്ലാതെ ബാങ്കുകള്‍ക്ക് മറ്റു അവധികളില്ല.
രണ്ടും നാലും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്. ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനവും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ ഉപയോഗിക്കാം.