Headlines
Loading...
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൂട്ടിയിടിച്ചു; നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു,മുഖ്യമന്ത്രിയുടെ വാഹനത്തിലും തട്ടി cm

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൂട്ടിയിടിച്ചു; നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു,മുഖ്യമന്ത്രിയുടെ വാഹനത്തിലും തട്ടി cm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം നടന്നത്. റോഡിലുണ്ടായിരുന്ന ഇരുചക്രവാഹന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്.

നാല് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരു കമാന്‍ഡോ വാഹനം, രണ്ട് പൊലീസ് വാഹനം, ഒരു ആംബുലന്‍സ് എന്നിവയാണ് ഒന്നിന് പിന്നാലെ ഒന്നായി കൂട്ടിയിടിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിലും എസ്‌കോര്‍ട്ട് വാഹനം തട്ടി. മുഖ്യമന്ത്രി സംഭവ സ്ഥലത്ത് നിന്ന് പുറപ്പെട്ടു. മറ്റ് നാല് വാഹനങ്ങളും സംഭവ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്