kerala
ബൈക്ക് ഇടിച്ചയാളെ മുറിയില്‍ കിടത്തി കടന്നു; കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചപ്പോള്‍; പ്രതി പിടിയില്‍ bike
തിരുവനന്തപുരം വെള്ളറടയില്‍ ബൈക്കിടിച്ച് പരുക്കേറ്റയാളെ സമീപത്തുള്ള മുറിയില്‍ കിടത്തി മരണത്തിലേക്ക് തള്ളിവിട്ട് കടന്നുകളഞ്ഞ പ്രതി പിടിയില്‍. ചൂണ്ടിക്കല്‍ സ്വദേശി അതുല്‍ ദേവാണ് അറസ്റ്റിലായത്. അതുലിന്‍റെ ബൈക്കിടിച്ച വെള്ളറട സ്വദേശി സുരേഷിനെ റോഡരികിലെ മുറിയില്‍ കിടത്തി പുറമെ നിന്ന് പൂട്ടി രക്ഷപെടുകയായിരുന്നു. സെപ്റ്റംബര്‍ 7 നാണ് അപകടം സംഭവിച്ചത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ സെപ്റ്റംബര്‍ 11നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്