Headlines
Loading...
സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് rain

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് rain


സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മറ്റ് നാലു ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.   പാലക്കാട് ശക്തമായ മഴയെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും പതിനഞ്ച് സെന്റിമീറ്റർ വീതം ഉയർത്തി. നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളിൽ മലമ്പുഴ ഡാം ഷട്ടറുകൾ വീണ്ടും തുറക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്