Headlines
Loading...
ടിപി വധക്കേസ്; പ്രതികൾക്ക് ശിക്ഷാ ഇളവുമായി സർക്കാർ, മൂന്ന് പേരെ വിട്ടയക്കാൻ നീക്കം, പ്രതികരിച്ച് കെകെ രമയും മറ്റു നേതാക്കളും tp kerala

ടിപി വധക്കേസ്; പ്രതികൾക്ക് ശിക്ഷാ ഇളവുമായി സർക്കാർ, മൂന്ന് പേരെ വിട്ടയക്കാൻ നീക്കം, പ്രതികരിച്ച് കെകെ രമയും മറ്റു നേതാക്കളും tp kerala

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഇളവ് നൽകാൻ നീക്കവുമായി സംസ്ഥാന സർക്കാർ. പ്രതികളിൽ മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ് തീരുമാനം. ഇതിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വിവരം.

ആദ്യപടിയായി ഇവരുടെ പോലീസ് റിപ്പോർട്ട് തേടി കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പോലീസിന് കത്ത് നൽകിയത്. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് ഇപ്പോൾ സർക്കാർ ഒരുങ്ങുന്നത്. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിനാണ് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചത്. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു കോടതിയുടെ വിധി