
kasaragod
മുക്കുന്നോത്ത് സർഗ്ഗധാര കലാവേദി കോറെന്റെയ്ൻ രോഗികൾക്ക് ഭക്ഷണം നൽകി
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ഭാഗമായി സർഗ്ഗധാര കലാവേദി മുക്കുന്നോത്ത് ഉദുമ ഗവ.സ്കൂളിൽ കഴിയുന്ന കോറെന്റെയ്ൻ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തു. ആറാം വാർഡ് മെമ്പറും, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ സൈനബ അബുബക്കർ, സുധാകരൻ, അംഗങ്ങളായ വി കെ അശോകൻ, ചന്ദ്രൻ നാലാംവാതുക്കൽ, ക്ലബ്ബ്പ്ര സിഡൻ്റ് എം.കരുണാകരൻ, സെക്രട്ടറി ഉണ്ണിക്യഷ്ണൻ, ട്രഷറർ കിഷൻ കുമാർ, രക്ഷാധികാരി ക്യഷ്ണൻ.സി എന്നിവർ സംസാരിച്ചു. ക്ലബ്ബ് മെമ്പർമാരായ സുരേഷ്, പുണ്യ ദാസൻ, വിനോദ്, അനിൽ, ക്യഷ്ണ രാഗ്, പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.