Headlines
Loading...
കോൺഗ്രസിൽ ഇനി സുധാകരയുഗം, കെ സുധാകരൻ ഇനി കെപിസിസി അധ്യക്ഷൻ

കോൺഗ്രസിൽ ഇനി സുധാകരയുഗം, കെ സുധാകരൻ ഇനി കെപിസിസി അധ്യക്ഷൻ

​​​​​​ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ എം പിയുമായ കെ സുധാകരൻ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. ഹൈക്കമാൻഡ് തീരുമാനം രാഹുൽഗാന്ധി സുധാകരനെ ഫോണിൽ വിളിച്ച് അറിയിച്ചു. 14 ഡി സി സികളുടേയും തലപ്പത്തും ഉടൻ അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കമാൻഡ് സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കുന്നത്.

കെ കരുണാകരൻ നയിക്കുന്ന ഐ ഗ്രൂപ്പിനേയും എ കെ ആൻ്റണിയുടെ എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച് കണ്ണൂർ ഡി സി സി അദ്ധ്യക്ഷനായതോടെയാണ് കെ സുധാകരൻ കേരള രാഷ്ട്രീയത്തിൽ സ്വന്തം ഇടം നേടിയെടുക്കുന്നത്. അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളിൽ ആർ എസ് എസും സി പി എമ്മും പരസ്പരം പോരടിച്ചു നിന്നപ്പോൾ അതിനിടയിൽ പാർട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്. ഗാന്ധിയൻ ശൈലി തള്ളി കോൺഗ്രസുകാരെ ആയുധമെടുപ്പിക്കുന്നുവെന്ന ആരോപണം സുധാകരൻ നേരിട്ടെങ്കിലും അണികളുടെ പിന്തുണ എന്നും സുധാകരനുണ്ടായിരുന്നു.
പ്രവർത്തനത്തിലും സംസാരത്തിലും കടുപ്പക്കാരനെങ്കിലും അണികൾക്ക് പ്രിയപ്പെട്ട നേതാവാണ് കെ സുധാകരൻ. കണ്ണൂരിലും കാസർകോടിലും സുധാകരന് ശക്തമായ സ്വാധീനമുണ്ട്. അതേസമയം, കണ്ണൂരിൽ പറയത്തക്ക സ്വാധീനമോ പ്രവർത്തനമോ സുധാകരൻ നടത്തിയിട്ടില്ലെന്നും മറ്റ് ജില്ലകളിലെന്ന പോലെ അവിടെയും കോൺഗ്രസ് തകർച്ചയെ നേരിട്ടെന്നും അദ്ദേഹത്തെ എതിർക്കുന്നവർ വിമർശനം ഉന്നയിക്കുന്നുണ്ട്. ഈ വിമർശനങ്ങളെയെല്ലാം തളളിയാണ് സുധാകരൻ കെ പി സി സി അദ്ധ്യക്ഷനാകുന്നത്