Headlines
Loading...
ഇന്ത്യയിൽ കൊറോണ വാക്‌സിൻ ഉപയോഗത്തിന് ദിവസങ്ങൾക്കകം അനുമതി ലഭിക്കും : എയിംസ് ഡയറക്ടർ

ഇന്ത്യയിൽ കൊറോണ വാക്‌സിൻ ഉപയോഗത്തിന് ദിവസങ്ങൾക്കകം അനുമതി ലഭിക്കും : എയിംസ് ഡയറക്ടർ

ന്യൂഡൽഹി : ഇന്ത്യയിൽ കൊറോണ വാക്‌സിന് ദിവസങ്ങൾക്കകം അനുമതി ലഭിക്കുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. ബ്രിട്ടണിൽ ഓക്‌സ്ഫഡ്- അസ്ട്രാസെനക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത് വലിയൊരു നേട്ടമാണെന്നും ഇന്ത്യയിലും അനുമതി ഉടൻ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓക്‌സ്ഫഡ് വാക്‌സിൻ സുരക്ഷതമാണെന്ന് ഗവേഷകർ ഉറപ്പുവരുത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ഓക്‌സ്ഫഡ് വാക്‌സിൻ നിർമ്മതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച് വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇത് ലോകത്തെ നിരവധി രാജ്യങ്ങൾക്ക് പ്രതീക്ഷ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

2 മുതൽ 8 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ സംഭരിച്ച് വയ്ക്കാൻ സാധിക്കുന്ന ഓക്‌സ്ഫഡ് വാക്‌സിനുകൾ സാധാരണ ഫ്രിഡ്ജുകളിലും സൂക്ഷിക്കാം. മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സംഭരിച്ച് വെയ്‌ക്കേണ്ട ഫൈസർ വാക്‌സിനേക്കാൾ സുതാര്യമാണ് ഓക്‌സ്ഫഡ് വാക്‌സിനെന്ന് ഗുലേരിയ അറിയിച്ചു. യുകെ അടക്കമുള്ള നിരവധി രാജ്യങ്ങളിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഓക്‌സ്ഫഡ് വാക്‌സിന് അടയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

ഓക്സ്ഫഡ് വാക്സിൻ കൂടാതെ കൊവിഷീൽഡ്, കൊവാക്സിൻ എന്നീ കൊറോണ വാക്സിനുകളും രാജ്യത്ത് അടിയന്തിര ഉപയോഗത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്്. ഓക്‌സ്ഫഡ് വാക്‌സിന്റെ അപേക്ഷ പരിഗണിക്കുന്നതിനായി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു.