kerala
പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ അനാസ്ഥ; നവജാത ശിശു മരിച്ചു; പരാതി palakad
പാലക്കാട്ടെ ജില്ലാ മാതൃശിശു ആശുപത്രിയില്‍ കൊവിഡ് ബാധിതയായ ആദിവാസി യുവതിയെ ലേബര്‍റൂമിലേക്ക് മാറ്റിഞ്ഞതിനാല്‍ കുഞ്ഞ് മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. യുവതി പ്രസവിച്ചത് കട്ടിലിലാണ്. നേഴ്‌സുമാരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. അട്ടപ്പാടി പാലൂര്‍ ഊരിലെ മാരിയത്താളിനാണ് ദുരനുഭവം. ബാത്‌റൂമില്‍ പോവുന്നതിനിടെ പ്രസവിക്കുകയായിരുന്നു.
അതേസമയം പരാതിയില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അധികൃതര്‍. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതു മുതല്‍ കൃത്യമായ പരിചരണം നല്‍കി.