Headlines
Loading...
സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി

സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി

തിരുവനന്തപുരം∙ സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനം. 2020 ഒക്ടോബർ 1 മുതൽ 2021 സെപ്തംബർ 30 വരെയുള്ള റോഡ് നികുതിയാണ് പൂർണമായും ഒഴിവാക്കുന്നത്.

കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വന്ന നിര്‍ദേശം മുഖ്യമന്ത്രിയും ധനവകുപ്പും അംഗീകരിച്ചു. സ്റ്റേജ്–കോണ്‍ട്രാക്ട് ക്യാരേജുകളുടെ നികുതി അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ സാവകാശം നല്‍കിയെന്നും മന്ത്രി ആന്‍റണി രാജു പറ‍ഞ്ഞു.