
kerala
കാസർകോട് ജില്ലയിൽ പന്ത്രണ്ടായിരത്തോളം പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു, 96 മരണം
കാസറഗോഡ്: 11991 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10648 പേർക്കും സമ്പർക്കം വഴിയാണ് കോവിഡ് പോസിറ്റീവായത്. വിദേശത്ത് നിന്നെത്തിയ 755 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 588 പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 3352 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1751 പേരും വീടുകളിലാണ് ചികിത്സയിലുള്ളത്. 94295 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 4607 പേരാണ് നിരീക്ഷണത്തിലുള്ളത്. 96 പേരാണ് കോവിഡ് പോസിറ്റീവായി ഇതുവരെ മരിച്ചത്.