Headlines
Loading...
കനത്ത മഴ, തലസ്ഥാനത്ത് വെള്ളക്കെട്ട്; ദുരിതത്തില്‍ ജനം Thiruvananthapuram

കനത്ത മഴ, തലസ്ഥാനത്ത് വെള്ളക്കെട്ട്; ദുരിതത്തില്‍ ജനം Thiruvananthapuram

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ വ്യാപക  വെള്ളക്കെട്ട്. ഉച്ചതിരിഞ്ഞ് 3 മണിക്ക് ശേഷം ആരംഭിച്ച കനത്ത മഴയില്‍ തലസ്ഥാനത്തെ പ്രധാനയിടങ്ങളെല്ലാം വെള്ളത്തിലായി. കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പല വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം നഷ്ടത്തിലായി. അതേ സമയം ഒന്‍പതു ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.  ശനിയാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍  ഓറഞ്ച് അലര്‍ട്ടാണ്. മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്.