Headlines
Loading...
വിരലിനു പകരം ശസ്ത്രക്രിയ നാവില്‍; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍ kozhikode

വിരലിനു പകരം ശസ്ത്രക്രിയ നാവില്‍; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍ kozhikode

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിക്ക് അവയവംമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡോ.ബിജോണ്‍ ജോണ്‍സനെയാണ് സസ്പെന്‍സ് ചെയ്തത്. കൈവിരലില്‍ ശസ്ത്രക്രിയയ്ക്കെത്തിയ കുട്ടിയുടെ നാവിലാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് വീഴ്ച സമ്മതിച്ചിരുന്നു. നാക്കിലെ കെട്ട് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആദ്യം ചെയ്തെന്ന് സൂപ്രണ്ട് പറഞ്ഞു. കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാംവിരല്‍ നീക്കംചെയ്തു. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം, കുട്ടിക്ക് സംസാരിക്കാന്‍ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു.