kerala
വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില കൂട്ടി; വര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം gas price
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് 25 രൂപ കൂടി. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 1806 രൂപ അന്‍പത് പൈസയായി ഉയര്‍ന്നു. 1781.50 ആയിരുന്നു ഇന്നലെ വരെയുള്ള വില. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഒന്നിന് 15 രൂപ കൂട്ടിയിരുന്നു. എണ്ണ കമ്പനികള്‍ എല്ലാം മാസവും ഒന്നാം തിയതിയാണ് വില പുതുക്കി നിശ്ചയിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളിലായി വാണിജ്യ സിലിണ്ടര്‍ വിലയില്‍ 45 രൂപ കുറവ് വരുത്തിയിരുന്നു.