Headlines
Loading...
മുഖ്യമന്ത്രിയ്ക്ക് അകമ്പടി പോയ ആംബുലന്‍സ് ഇടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്ക് cm kerala

മുഖ്യമന്ത്രിയ്ക്ക് അകമ്പടി പോയ ആംബുലന്‍സ് ഇടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്ക് cm kerala

കോട്ടയം: മണിമല കറിക്കാട്ടൂരില്‍ മുഖ്യമന്ത്രിയ്ക്ക് അകമ്പടി പോയ വാഹനം ഇടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്ക്. കരിമ്പനക്കുളത്ത് വച്ചാണ് അപകടം. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമായെത്തിയ ആംബുലന്‍സ് ഇടിച്ചാണ് കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ആരുടെയും പരുക്ക് സാരമുള്ളതല്ല.

നെടുംകുന്നം പാഴൂര്‍ തോമസ് മാത്യൂ, ഭാര്യ മിനി, മിനിയുടെ സഹോദരി റാണിമോള്‍, റാണിയുടെ മക്കളായ ഇവാന്‍, ജുവല്‍ മരിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.