Headlines
Loading...
ഗാസയിലേക്ക് ഇന്ധനം; യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം; യുഎന്‍ ദൗത്യങ്ങള്‍ക്ക് മാത്രം

ഗാസയിലേക്ക് ഇന്ധനം; യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം; യുഎന്‍ ദൗത്യങ്ങള്‍ക്ക് മാത്രം

യുദ്ധം തുടങ്ങിയ ശേഷം ഗാസയിലേക്ക് ആദ്യ ഇന്ധന ടാങ്കര്‍ ഇന്നെത്തും.  ഇരുപത്തിനാലായിരും ലീറ്റര്‍ ഡീസല്‍ ഗാസയിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കി ഇസ്രയേല്‍. ഈജിപ്റ്റിലെ റഫാ അതിര്‍ത്തിയിലൂടെ പന്ത്രണ്ടായിരം ലീറ്റര്‍ വീതം ഇന്നും നാളെയുമായി എത്തിക്കും. ഇന്ധനം ഐക്യരാഷ്ട്രസഭ ദൗത്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്നാണ് ധാരണ. ഇന്ധനക്ഷാമം കാരണം ആശുപത്രികളുടെ പ്രവര്‍ത്തനംവരെ നിലച്ചിരുന്നു. ഗാസയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉടന്‍ നിലയ്ക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്കുനേരെ ഇസ്രയേലിന്‍റെ സൈനിക നടപടി തുടരുകയാണ്. ആശുപത്രിയിലുള്ള ജീവനക്കാരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 700 രോഗികളും ഏഴായിരം അഭയാര്‍ഥികളുമാണ് ആശുപത്രിയിലുള്ളത്.