entertainment desk
'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി' എന്ന് അമൃതയുടെ പോസ്റ്റിനു താഴെ കമന്റ്; ചുട്ടമറുപടി
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഗായിക അമൃത സുരേഷ്. ഇത്തവണ തന്റെ ഓണാഘോഷ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അമൃത. മകള്‍ അവന്തികയ്‌ക്കൊപ്പമാണ് അമൃത ഇത്തവണ ഓണം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
അമൃതയുടെ മകള്‍ക്കൊപ്പമുള്ള ഓണാഘോഷ ചിത്രം എല്ലാവരും ഏറ്റെടുത്തു. എന്നാല്‍, ബാബു കെ.എം. എന്ന ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്നുവന്ന പ്രകോപനപരമായ കമന്റിന് അമൃത വായടപ്പിക്കുന്ന മറുപടി നല്‍കാനും മറന്നില്ല. 'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി' എന്നായിരുന്നു കമന്റ്. 'ഞാന്‍ കാത്തു സൂക്ഷിച്ച മാമ്പഴം ആണ് എന്റെ മകള്‍ ആണ് സഹോദരാ' എന്നാണ് അമൃത ഈ കമന്റിന് മറുപടി നല്‍കിയത്.