Headlines
Loading...
ഇനി വാഹനത്തിലിരുന്ന് വാക്സിനെടുക്കാം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്റര്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ഇനി വാഹനത്തിലിരുന്ന് വാക്സിനെടുക്കാം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്റര്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം : വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാൻ കഴിയുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സംവിധാനം തിരുവനന്തപുരത്തും ആരംഭിക്കുന്നു. ഇവിടെ 24 മണിക്കൂറും ആളുകൾക്ക് വാക്സിൻ എടുക്കാനുള്ള സംവിധാനമുണ്ടാവും. വിമൻസ് കോളേജിൽ നാളെ മുതലാണ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.

വാക്സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ ചെയ്യാനും വാക്സിൻ സ്വീകരിക്കാനും ഒബ്സർവേഷൻ പൂർത്തിയാക്കാനും സാധിക്കും. വാക്സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഈ വാക്സിനേഷൻ ഡ്രൈവിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.