Headlines
Loading...
'ഒരുപാട്​ വികസനമുണ്ടാക്കി'; മോദിയെ ദൈവമാക്കി ക്ഷേത്രം നിര്‍മിച്ച്‌​ ബി.ജെ.പി പ്രവര്‍ത്തകന്‍

'ഒരുപാട്​ വികസനമുണ്ടാക്കി'; മോദിയെ ദൈവമാക്കി ക്ഷേത്രം നിര്‍മിച്ച്‌​ ബി.ജെ.പി പ്രവര്‍ത്തകന്‍

പുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ക്ഷേത്രം നിർമിച്ച്​ ബി.ജെ.പി പ്രവർത്തകൻ. പുനെ സ്വദേശിയായ 37കാരൻ മയുർ മാണ്ഡെയാണ്​ ക്ഷേത്രം നിർമിച്ചത്​. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതിലും മറ്റനേകം കാര്യങ്ങൾ ചെയ്​തതിനുമുള്ള നന്ദിയായാണ്​ ക്ഷേത്രം നിർമിച്ചതെന്നാണ്​ മയുർ പറയുന്നത്​.

''മോദി ഒരുപാട്​ വികസനമുണ്ടാക്കി. ജമ്മു കശ്​മീരിൽ ആർട്ടിക്കിൾ 370 എടുത്തുമാറ്റിയത്​, രാമക്ഷേത്ര നിർമാണം, മുത്തലാഖ്​ നിയമം എന്നിവയടക്കമുള്ള ഒരുപാട്​ കാര്യങ്ങൾ ചെയ്​തു''-മയുർ മുണ്ഡെ പറഞ്ഞു. റിയൽ എസ്​റ്റേറ്റ്​ ഏജൻറായി ജോലി ചെയ്യുകയാണ്​ ഇയാൾ.

ജയ്​പൂരിൽ നിന്നും മാർബിൾ എത്തിച്ചാണ്​ മയുർ മോദിയുടെ ചിത്രമുള്ള രൂപക്കൂട്​ ഉണ്ടാക്കിയത്​. 1.6 ലക്ഷം രൂപയാണ്​ ഇതിനായി​ ചിലവാക്കിയത്​. മോദിയെ സ്​തുതിച്ചുള്ള ഒരു കവിതയും ഇയാൾ സമീപത്ത്​ പ്രദർശിപ്പിച്ചിട്ടുണ്ട്​.