Sports
കണക്ക് തീര്‍ത്ത് ഇന്ത്യ ഫൈനലിൽ; ന്യൂസിലൻഡിനെ തകര്‍ത്തത് 70 റണ്‍സിന്
സെമിയിൽ ന്യൂസിലൻഡിനെ 70 റൺസിന് തര്‍ത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍. ഇത് 4ാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിൽ എത്തുന്നത്. 2019ലെ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് കീവിസ് ഫൈനലില്‍ കടന്നത്. ഈ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ രണ്ടുവട്ടം തോല്‍പിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്ക – ഓസീസ് മല്‍സരവിജയികളെ നേരിടും. ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തുന്നത് 12 വര്‍ഷത്തിന് ശേഷമാണ്. ഇന്ത്യ 397/4 ന്യൂസീലന്‍ഡ് 330/10
തുടക്കത്തിലെ ബാറ്റിങ് തകർച്ചയിൽനിന്ന് കിവീസിനെ കരകയറ്റി ഡാരിൽ മിച്ചലും ക്യാപ്റ്റൻ കെയ്ൻ വില്യംസനും. ഡാരിൽ മിച്ചല്‍ സെഞ്ചറി നേടിയപ്പോൾ വില്യംസനൻ അര്‍ധ സെഞ്ചറി നേടി പുറത്തായി. ഇന്ത്യ ഉയർത്തിയ 398 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവീസിന് 39 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടപ്പെട്ടിരുന്നു. പിന്നീടൊന്നിച്ച വില്യംസൻ – മിച്ചൽ സഖ്യം ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 181 റൺസ് കൂട്ടിച്ചേർത്തു.