Headlines
Loading...
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ:  80 ലക്ഷം ശമ്പളം; മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ കാലാവധി നീട്ടി

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ: 80 ലക്ഷം ശമ്പളം; മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ കാലാവധി നീട്ടി

മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍മീഡിയാ ടീമിന്‍റെ കരാര്‍ നിയമനം ഒരുവര്‍ഷത്തേക്കുകൂടി  നീട്ടി നല്‍കി സര്‍ക്കാര്‍. ഒരുവര്‍ഷം  80 ലക്ഷം രൂപയാണ് ഇവര്‍ക്ക്  ഖജനാവില്‍ നിന്ന് വേതനമായി നല്‍കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് കരാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

ടീം ലീഡര്‍, കണ്ടന്‍റ് മാനേജര്‍, കണ്ടന്‍റ് സ്ട്രാറ്റജിസ്റ്റ് തുടങ്ങി കംപ്യൂട്ടര്‍ അസിസ്റ്റന്‍റ് വരെ 12 പേര്‍ ഉള്‍പ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയാ ടീം. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള ഇവരുടെ പ്രവര്‍ത്ത കാലാവധിയാണ് ഈ മാസം 16 മുതല്‍ ഒരുവര്‍ഷത്തേക്ക് നീട്ടിയത്. ഇവര്‍ക്ക് 80 ലക്ഷം രൂപയാണ് പ്രതിവര്‍ഷം വേതനമായി നല്‍കുന്നത്. ടീം ലീഡര്‍ക്ക് 75,000 രൂപയാണ് പ്രതിമാസ വേതനം. കണ്ടന്‍റ് മാനേജര്‍ക്ക് 70,000 രൂപയും. ഏറ്റവും കുറഞ്ഞ ശമ്പളം കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റിനാണ്, 22,290 രൂപ. മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയാ ഹാന്‍ഡില്‍സിന്‍റെ പ്രവര്‍ത്തനം മുടങ്ങാതെ മുന്നോട്ട് പോകാനാണ് കരാര്‍ നിയമനം നീട്ടിയതെന്ന് അഡിഷണല്‍സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു.