Headlines
Loading...
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ലക്നൗ കോടതിയുടെ നോട്ടിസ്

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ലക്നൗ കോടതിയുടെ നോട്ടിസ്

വി.‍ഡി. സവര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധിക്ക് ലക്നൗ കോടതിയുടെ നോട്ടീസ്.  ഭാരത് ജോഡോ യാത്രക്കിടെ മഹരാഷ്ട്രയില്‍ വെച്ച് സവര്‍ക്കെതിരായ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയെന്നാണ് ഹര്‍ജി.  അഭിഭാഷകനായ ന‍ൃപേന്ദ്ര പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയില്‍ ലകൗന സെഷന്‍സ് ജഡ്ജ് അശ്വിനി കുമാര്‍ ത്രിപാഠിയാണ് നോട്ടീസയച്ചത്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട്  അ‍ഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നേരത്തെ ഹര്‍ജി   തളളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്