Headlines
Loading...
ഇവരാണ് കണ്ണൂർ സ്ക്വാഡ് 'ഒറിജിനൽ'; ഇത് അഭിമാന നിമിഷം

ഇവരാണ് കണ്ണൂർ സ്ക്വാഡ് 'ഒറിജിനൽ'; ഇത് അഭിമാന നിമിഷം

മമ്മൂട്ടി ചിത്രം 'കണ്ണൂർ സ്ക്വാഡ്' തിയേറ്ററുകളെ കീഴടക്കി മുന്നേറുമ്പോൾ 'യഥാർത്ഥ' കണ്ണൂർ സ്ക്വാഡിന് ഇത് അഭിമാന നിമിഷമാണ്. ജീവിതത്തിലെ ഒമ്പത് അംഗ സ്ക്വാഡിനെ നാലംഗ സ്ക്വാഡായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ തരംഗമാകുമ്പോൾ കണ്ണൂർ സ്ക്വാഡിനെയും അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ.

പൊലീസ് കഥ എന്നുകേൾക്കുമ്പോൾ മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. ആരെയും കൂസാത്ത വിജയിക്കുന്ന നായകൻ. ഈ പതിവുരീതിയിൽ നിന്ന് വഴിമാറിനടക്കുകയാണ് കണ്ണൂർ സ്ക്വാഡ്. ഒരുപറ്റം പൊലീസുകാരുടെ ഒത്തൊരുമയുടേയും കഠിനാധ്വാനത്തിന്റേയുമെല്ലാം കഥയാണ് കണ്ണൂർ സ്ക്വാഡ് പറഞ്ഞത്. കണ്ണൂർ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പപീകരിച്ച സ്പെഷ്യൽ സ്‌​ക്വാ​ഡ് വൈ​ദ​ഗ്ധ്യ​ത്തോ​ടെ തെ​ളി​യി​ച്ച കേ​സാ​ണ് ക​ണ്ണൂ​ര്‍ സ്‌ക്വാഡ് സിനിമയുടെ ഇ​തി​വൃ​ത്തം.

റി​ട്ട. എ​സ് ​ഐ ബേ​ബി ജോ​ര്‍ജ്, എ​സ് ഐ​മാ​രാ​യ റാ​ഫി അ​ഹ​മ്മ​ദ് (ജി​ല്ല നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍), എ ​ജ​യ​രാ​ജ​ന്‍, രാ​ജ​ശേ​ഖ​ര​ന്‍, സു​നി​ല്‍കു​മാ​ര്‍, മ​നോ​ജ് (നാ​ലു​പേ​രും ആ​ന്റി ന​ക്‌​സ​ല്‍ സ്‌​ക്വാ​ഡ്), റ​ജി സ്‌​ക​റി​യ (ഇ​രി​ട്ടി സ്റ്റേ​ഷ​ന്‍), വി​നോ​ദ് (പാനൂര്‍ സ്റ്റേ​ഷ​ന്‍), വി​ര​മി​ച്ച ജോ​സ് എ​ന്നി​വ​രാ​ണ് സ്ക്വാഡിലെ ആ ​ഒ​മ്പ​തു​പേ​ര്‍. 2013ലെ ​റ​മ​ദാ​ൻ ​രാ​ത്രി​യി​ല്‍ തൃ​ക്ക​രി​പ്പൂരി​ലെ പ്ര​വാ​സി വ്യ​വ​സാ​യി സ​ലാം​ ഹാ​ജി അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട കേ​സ് കണ്ണൂർ സ്ക്വാഡ് തെ​ളി​യി​ച്ച​തി​നെ കേ​ന്ദ്രീ​ക​രി​ച്ചുള്ളതാണ് സിനി​മ.

ഭാ​ര്യ​യും മ​ക്ക​ളും ചെ​റി​യ കു​ട്ടി​ക​ളും ഉ​ള്‍പ്പടെ​യു​ള്ള കുടുംബത്തിന്റെ വാ​യി​ല്‍ പ്ലാ​സ്റ്റ​ര്‍ ഒ​ട്ടി​ച്ച് ആക്ര​മി സംഘം മു​റി​യി​ലി​ട്ട് പൂട്ടി. സ​ലാം​ഹാ​ജി​യു​ടെ ക​ഴു​ത്തി​ല്‍ ക​യ​റി​ട്ട് ക​ത്തി കാ​ണി​ച്ച് സ്വർണവും പണവും ആവശ്യപ്പെട്ടു. പ​ണം ല​ഭി​ക്കി​ല്ലെ​ന്നാ​യ​തോ​ടെ സ​ലാം​ ഹാ​ജി​യെ ക​ഴു​ത്തു​മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മു​ഴു​വ​ന്‍ കൈ​ക്ക​ലാ​ക്കി ആക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. ഈ സംഭവമാണ് സിനിമയ്ക്കാധാരമായത്.