Headlines
Loading...
കനത്ത തിരിച്ചടിയെന്ന് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍

കനത്ത തിരിച്ചടിയെന്ന് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍. അമേരിക്കന്‍ പിന്തുണയോടെയുള്ള ആക്രമണം ഇസ്രയേല്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിയന്ത്രണാതീതമാകുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അതേസമയം ലെബനനിലെ ഹിസ്ബുല്ല ഏറ്റുമുട്ടലിന് ഇറങ്ങിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും പ്രതികരണണമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ഗാസയിലും വെസ്റ്റ് ബാങ്കിലും ആക്രമണം ഇസ്രയേല്‍ കടുപ്പിച്ചിരിക്കുകയാണ്. ഗാസയില്‍ ഇന്നലെ മാത്രം 55 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. വെസ്റ്റ് ബാങ്കില്‍ ഹമാസ് കേന്ദ്രം തകര്‍ത്തതായി ഇസ്രയേലും വ്യക്തമാക്കി. ലബനനിലേക്കും സിറിയയിലേക്കും ആക്രമണം വ്യാപിച്ചു. അതിനിടെ സഹായവുമായി 17 ട്രക്കുകള്‍ കൂടി ഈജിപ്തില്‍ നിന്ന് ഗാസയിലേക്ക് പ്രവേശിച്ചു.