Headlines
Loading...
നാസ്ക് സോഷ്യൽ എക്സലൻസ് അവാർഡ് കെ.എ മുഹമ്മദലിക്ക് സമ്മാനിക്കും

നാസ്ക് സോഷ്യൽ എക്സലൻസ് അവാർഡ് കെ.എ മുഹമ്മദലിക്ക് സമ്മാനിക്കും

ഉദുമ: നാസ്ക് ഉദുമയുടെ സോഷ്യൽ എക്സലൻസ് അവാർഡ് കെ.എ മുഹമ്മദലിക്ക് നൽകുമെന്ന് സംഘാടകർ. കഴിഞ്ഞ 35 വർഷത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ ഇടപെടലുകൾ പരിഗണിച്ചാണ് അംഗീകാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. ഉദുമ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് കൂടിയാണ് മുഹമ്മദലി. നാസ്ക് ഉദുമയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

2023 സെപ്‌റ്റംബർ 9-ന് നാളെ എരോല്‍ പാലസിൽ നടക്കുന്ന നാസ്‌ക് ഫാമിലി ഗാതറിംഗ് 2023ല്‍ വെച്ച് അവാർഡ് ദാന ചടങ്ങ് നടക്കും. ചടങ്ങിൽ മേൽപ്പറമ്പ് സി.ഐ ഉത്തമദാസ് ടി മുഖ്യാതിഥിയാകും.