Headlines
Loading...
മദ്യസല്‍ക്കാരത്തിനിടെ സംഘര്‍ഷം; യുവാവ് മര്‍ദനമേറ്റ് മരിച്ച നിലയില്‍

മദ്യസല്‍ക്കാരത്തിനിടെ സംഘര്‍ഷം; യുവാവ് മര്‍ദനമേറ്റ് മരിച്ച നിലയില്‍

തൃശൂര്‍ ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ മദ്യസല്‍ക്കാരത്തിനിടെ സംഘര്‍ഷം. പടിഞ്ഞാറെ വെമ്പല്ലൂര്‍ സുനാമി കോളനിയില്‍ ധനേഷ് മരിച്ചു. നാല് സുഹൃത്തുക്കളും ധനേഷിന്‍റെ വീട്ടില്‍വച്ച് മദ്യപിച്ചിരുന്നു. പിന്നീട് സംഘര്‍ഷമുണ്ടായി. പിന്നീട് ധനേഷിനെ അവശനിലയില്‍  റോഡരികില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.