kerala
നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന പൊതു അവധി ഈ മാസം 28 ാം തീയതിയിലേക്ക് മാറ്റി. 27 നായിരുന്നു മുൻപ് നിശ്ചയിച്ചിരുന്ന പൊതു അവധി.സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ അവധി ദിവസം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.