kerala
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; അലൻസിയറിനെതിരെ കേസ്
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടൻ അലൻസിയറിനെതിരെ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചു തിരുവനന്തപുരം റൂറൽ എസ്പി ഡി.ശിൽപ്പയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലൻസിയർ പരാമർശം നടത്തിയത്. പുരസ്കാരമായി പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നു പ്രഗത്ഭർ നിറഞ്ഞ സദസ്സിനു മുൻപാകെ അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കിൽ അവാർഡ് അദ്ദേഹം സ്വീകരിക്കാൻ പാടില്ലായിരുന്നെന്നും സതീദേവി അഭിപ്രായപ്പെട്ടു.