Headlines
Loading...
കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ നിക്ഷേപം'; രേഖകള്‍ ലഭിച്ചെന്ന് ഇ ഡി

കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ നിക്ഷേപം'; രേഖകള്‍ ലഭിച്ചെന്ന് ഇ ഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു. കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പി സതീഷ് കുമാറിന്റെ ബിനാമിയാണ് അരവിന്ദാക്ഷന്‍. ശ്രീജിത്ത് അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് പണം മാറ്റി. പി സതീഷ് കുമാറിന്റെ സഹോദരനാണ് പി ശ്രീജിത്. സ്വത്ത് സാധൂകരിക്കുന്ന തെളിവ് അരവിന്ദാക്ഷന്‍ നല്‍കിയില്ല. 2015 - 17 കാലയളവില്‍ വന്‍തുക അക്കൗണ്ടിലൂടെ കൈമാറി. 50 ലക്ഷത്തിലധികം രൂപ അക്കൗണ്ടില്‍ വന്നു.

സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ ലഭിച്ചു. ഈ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത ഇല്ല. ബെനാമി വായ്പ തട്ടിപ്പിലൂടെ പണമാണിതെന്നും ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

അരവിന്ദാക്ഷന്റെ അക്കൗണ്ട് വഴി വരവില്‍ കൂടുതല്‍ ഇടപാട് ഉണ്ട്. ഇതിന്റെ സ്രോതസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടില്ല. അരവിന്ദാക്ഷന്‍ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല. എട്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്