Headlines
Loading...
കണ്ണീരൊഴുക്കി ഗുസ്തി താരങ്ങള്‍; മെഡലുകള്‍ നെഞ്ചോടുചേര്‍ത്ത് ഗംഗാതീരത്ത്

കണ്ണീരൊഴുക്കി ഗുസ്തി താരങ്ങള്‍; മെഡലുകള്‍ നെഞ്ചോടുചേര്‍ത്ത് ഗംഗാതീരത്ത്

നീതി നിഷേധത്തിനെതിരെ കടുത്ത നീക്കവുമായി ഗുസ്തി താരങ്ങള്‍. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ ബജ്റംഗ് പുനിയയും സംഘവും ഹരിദ്വാറില്‍. മെഡലുകള്‍ നെഞ്ചോടുചേര്‍ത്തുപിടിച്ച് കണ്ണീരൊഴുക്കി താരങ്ങള്‍. താരങ്ങള്‍ക്ക് പിന്തുണയുമായി ഹരിദ്വാറില്‍ വന്‍ ജനാവലി. മെഡല്‍ ഒഴുക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് താരങ്ങളോട് കര്‍ഷക നേതാക്കള്‍. ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ളവര്‍ ഹരിദ്വാറിലേക്ക്. താരങ്ങള്‍ തെറ്റായ നടപടിയിലേക്ക് കടക്കരുതെന്ന് ടിക്കായത്ത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അനില്‍ കുംബ്ലെ. ജന്തര്‍ മന്തറിലെ പൊലീസ് നടപടി ഞെട്ടിപ്പിക്കുന്നതെന്ന് കുംബ്ലെ. അനില്‍ കുംബ്ലെയെ സല്യൂട്ട് ചെയ്യുന്നുവെന്ന് ജയറാം രമേശ്. പോരാട്ടം തുടരണം, ഒപ്പംനില്‍ക്കുമെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ പറഞ്ഞു.