Headlines
Loading...
പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ ബസുകളില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട

പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ ബസുകളില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട

പാലക്കാട് : പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ടെന്നു പാലക്കാട് സ്റ്റുഡന്റ്സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആര്‍ ടി ഒ അറിയിച്ചു.

കെ എസ് ആര്‍ ടി സി ബസുകളില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമായിരിക്കും.
സ്വകാര്യ ബസുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 40 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര കണ്‍സഷന്‍ കാര്‍ഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനാണ് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്രയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.


2023-24 അധ്യയന വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എം ജേഴ്‌സണ്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവണ്‍മെന്റ് അംഗീകൃതമായിട്ടുള്ള സ്‌കൂളുകള്‍, കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികള്‍ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞനിറത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ലിസ്റ്റ് നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കി അതതു താലൂക്കിലെ ജെ.ആര്‍.ടി.ഒ മുമ്പാകെ ഹാജരാക്കി കണ്‍സഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് സ്ഥാപന മേധാവി തന്നെ മുന്‍കൈ എടുക്കണം.

സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസുടമകള്‍ക്ക് നല്‍കും.