Headlines
Loading...
അരിക്കൊമ്പന് മയക്ക് വെടിവെക്കാന്‍ ഉത്തരവിറക്കി തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പന് മയക്ക് വെടിവെക്കാന്‍ ഉത്തരവിറക്കി തമിഴ്‌നാട് വനംവകുപ്പ്

കമ്പം : ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കി. ജനവാസ മേഖലയില്‍ അരിക്കൊമ്പന്‍ മനുഷ്യജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലാണ് വനംവകുപ്പിന്റേത്. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈല്‍ഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്‌നാട് താഴ്‌വരയിയിലേക്ക് മാറ്റാനാണ് നീക്കം.

നാളെ അതിരാവിലെ ദൗത്യം തുടങ്ങുക. സംഘത്തില്‍ 3 കുങ്കിയാനകള്‍, പാപ്പാന്മാര്‍, ഡോക്ടര്‍മാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങള്‍ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരാണ് മിഷന്‍ അരിക്കൊമ്പന് നേതൃത്വം നല്‍കുക.

. തമിഴ്‌നാടിലെ കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ അവിടെയുള്ള പുളിമരതോട്ടത്തിലാണ് നിലവിലുള്ളത്. വനം വകുപ്പുദ്യോഗസ്ഥര്‍ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടിയിരുന്നു.