national
പാര്‍ലിമെന്റ് വളയല്‍ സമരം: ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറിനു പുറത്തുകടക്കാന്‍ അനുവദിക്കാതെ ഡല്‍ഹി പോലീസ്; ഡൽഹി അതിർത്തികൾ അടച്ചു
ന്യൂഡല്‍ഹി: ലൈംഗിക പീഡനം നടത്തിയ ബ്രിജ് ഭൂഷണ്‍ സിങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പാര്‍ലിമെന്റ് വളയല്‍ സമരം പ്രഖ്യാപിച്ച ഗുസ്തി താരങ്ങളെ പുറത്തു കടക്കാന്‍ അനുവദിക്കാതെ ഡല്‍ഹി പോലീസ്. ഗുസ്തി താരങ്ങളെ ജന്തര്‍ മന്തറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലീസ് അനുവദിച്ചില്ല.
സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അംഗങ്ങളെ അംബാല അതിര്‍ത്തിയിലും തടഞ്ഞുവച്ചു.
പാര്‍ലിമെന്റിന്റെ പുതിയ മന്ദിരം വളഞ്ഞ് വനിതാ മഹാപഞ്ചായത്ത് നടത്തുമെന്നാണ് ഗുസ്തി താരങ്ങളും കര്‍ഷക സംഘടനകളും പ്രഖ്യാപിച്ചിക്കുന്നത്. സമരക്കാരെ തടയുന്നതിന്റെ ഭാഗമായി പോലീസ് ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. തിക്രി, ഖാസിപ്പുര്‍, സിന്‍ഘു അതിര്‍ത്തികളില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കര്‍ശന വാഹന പരിശോധനക്കും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.