national
മണിപ്പൂരിലെ പുതിയ സംഘര്‍ഷത്തിൽ പോലീസുകാരനടക്കം അഞ്ച് പേര്‍ മരിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ ഇന്നലെയുണ്ടായ പുതിയ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ പോലീസുകാരനാണ്. 12 പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ മാസം സംസ്ഥാനത്തുണ്ടായ വംശീയ സംഘര്‍ഷത്തില്‍ 80 പേര്‍ മരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കുന്ന വേളയിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് നടപടിയില്‍ 40 കുകി വംശജര്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എന്‍ ബൈരണ്‍ സിംഗ് ഇന്നലെ അറിയിച്ചിരുന്നു.
തീവ്രവാദികളെ വധിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കുകി- മീതി വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. മീതികളെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് സംഘര്‍ഷത്തിന്റെ കാരണം.