Headlines
Loading...
വൈദ്യുതി നിരക്ക് മാസം തോറും കൂടും: വൈദുതി സർചാർജ് മാസം തോറും പിരിക്കാൻ റഗുലേറ്ററി കമ്മീഷൻ്റെ അനുമതി

വൈദ്യുതി നിരക്ക് മാസം തോറും കൂടും: വൈദുതി സർചാർജ് മാസം തോറും പിരിക്കാൻ റഗുലേറ്ററി കമ്മീഷൻ്റെ അനുമതി

തിരുവനന്തപുരം | വൈദ്യുതി വാങ്ങുന്നതിലെ അധിക ബാധ്യത നികത്താനെന്ന പേരിൽ മാസം തോറും സർചാർജ് പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ്റെ അനുമതി. യൂനിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുക. കെ എസ് ഇ ബിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും നൽകേണ്ടി വരും.

കഴിഞ്ഞ വർഷം ജൂണിൽ 6.6 ശതമാനം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ വരെ നാല് മാസം യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. ഈ അധികച്ചെലവ് സർചാർജായി നിലവിൽ കെ എസ് ഇ ബി ഈടാക്കുന്നുണ്ട്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം.