Ernakulam
കൊച്ചിയില്‍ പിടികൂടിയ ലഹരി; ഉറവിടം കണ്ടെത്തണമെന്ന് എന്‍.സിബി
കൊച്ചി ആഴക്കടലില്‍ കണ്ടെത്തിയ 25,000 കോടി രൂപ വിലമതിക്കുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ലഹരിയെത്തിച്ച സഞ്ചാരപാതയും ഇടപാടുകാരെയും കണ്ടെത്തണമെന്നും ഇതിനായി അറസ്റ്റിലായ പാക് പൗരന്‍ സുബൈറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ എന്‍സിബി ആവശ്യപ്പെട്ടു.
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലിം നെറ്റ്വര്‍ക്കിന്റേതാണ് ലഹരിയെന്നായിരുന്നു പാക് സ്വദേശിയുടെ മൊഴി. എൻസിബിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിൻതുടർന്നപ്പോഴാണു വെള്ളംകയറാത്ത രീതിയിൽ പൊതിഞ്ഞ ലഹരി പാഴ്സലുകൾ റാക്കറ്റ് കടലിൽ തള്ളിയത്. ഈ പാഴ്സലുകൾ ജിപിഎസ് സംവിധാനം ഉപയോഗിച്ചു റാക്കറ്റിനു വീണ്ടെടുക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്