Headlines
Loading...
പോലീസ് തലപ്പത്ത് അഴിച്ചുപണി; കെ പത്മകുമാറിനും ഷേഖ് ദര്‍വേഷിനും ഡി ജി പിമാരായി സ്ഥാനക്കയറ്റം

പോലീസ് തലപ്പത്ത് അഴിച്ചുപണി; കെ പത്മകുമാറിനും ഷേഖ് ദര്‍വേഷിനും ഡി ജി പിമാരായി സ്ഥാനക്കയറ്റം

തിരുവനന്തപുരം | പോലീസ് തലപ്പത്ത് അഴിച്ചുപണി. കെ പത്മകുമാറിനും ഷേഖ് ദര്‍വേഷ് സാഹിബിനും ഡി ജി പിമാരായി സ്ഥാനക്കയറ്റം നല്‍കി.

പത്മകുമാറിനെ ജയില്‍ ഡി ജി പിയായി നിയമിച്ചു. ഷേഖ് ദര്‍വേഷ് സാഹിബിന് ഫയര്‍ ആന്‍ റെസ്‌ക്യു ഡി ജി പിയായാണ് സ്ഥാനക്കയറ്റം.

എച്ച് വെങ്കിടേഷിനെ ക്രൈം ബ്രാഞ്ച് എ ഡി ജി പിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും പുതിയ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ ഡി ജി പി .