Headlines
Loading...
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം; ജൂണ്‍ രണ്ടു മുതല്‍ ഒമ്പതു വരെ

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം; ജൂണ്‍ രണ്ടു മുതല്‍ ഒമ്പതു വരെ

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 2023 ജൂണ്‍ രണ്ടു മുതല്‍ ജൂണ്‍ ഒമ്പത് വരെ. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ജൂണ്‍ 13 ആണ് ട്രയല്‍ അലോട്ട്മെന്റ് തീയതി. ജൂണ്‍ 19 ന് ആദ്യ അലോട്ട്‌മെന്റ് പുറത്തുവരും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് തീയതി 2023 ജൂലൈ ഒന്ന് ആണ്.

മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കും. 2023 ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. 2023 ആഗസ്റ്റ് നാലിന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.