kerala
ധനകാര്യവും ഇന്റലിജന്‍സും സിദ്ധരാമയ്യക്ക്, ഡി കെ എസിന് ജലസേചനം; കര്‍ണാടകയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി
ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പ് വിഭജനം പൂര്‍ത്തിയായി. വകുപ്പ് സംബന്ധിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശിപാര്‍ശ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് അംഗീകരിച്ചു. 28ാം തീയതിയിലെ വിജ്ഞാപനമാണിത്.
ധനകാര്യം, കാബിനറ്റ്, ഇന്റലിജന്‍സ്, പേഴ്‌സനല്‍- ഭരണകാര്യ പരിഷ്‌കാരം, ഐ ടി- ബയോ ടെക്‌നോളജി, പശ്ചാത്തല സൗകര്യ വികസന വകുപ്പ് തുടങ്ങിയ പ്രധാന വകുപ്പുകള്‍ സിദ്ധരാമയ്യ കൈവശം വെക്കും. ബെംഗളൂരു സിറ്റി വികസനം, ജലസേചനം വകുപ്പുകളാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനുള്ളത്. ജി പരമേശ്വരയാണ് ആഭ്യന്തര മന്ത്രി (ഇന്റലിജന്‍സ് ഒഴികെ).
മലയാളിയായ കെ ജെ ജോര്‍ജിന് ഊര്‍ജ വകുപ്പ് ലഭിച്ചു. സമീര്‍ അഹ്മദ് ഖാന്‍ ആണ് വഖ്ഫ്, ന്യൂനപക്ഷ ക്ഷേമ മന്ത്രി. ഹജ്ജ്, മുനിസിപ്പല്‍ ഭരണം വകുപ്പ് റഹീം ഖാന് ആണ്. വനിതാ- ശിശുവികസന വകുപ്പ് ഏക വനിതാ മന്ത്രിയായ ലക്ഷ്മി ആര്‍ ഹെബ്ബാള്‍കറിനാണ്.